ഒരു ചരമ അറിയിപ്പ്
ഉറങ്ങിയപ്പോൾ,
ഞാനൊരു പട്ടുമെത്തയിലായിരുന്നു
സ്വപ്നങ്ങളുടെ പനിനീർപ്പൂക്കൾക്കിടയിൽ
സ്വപ്നത്തിൽ എനിക്കു ചിറകു വച്ചു
പറന്നു പറന്ന് ആകാശത്തിനു മേലേക്ക്
ഒരു പട്ടം കണക്കേ.
അറിഞ്ഞിരുന്നില്ല,ചരടു മറ്റെവിടെയോ ആണെന്ന്.
ഉണർന്നപ്പോൾ ഞാൻ അലയാഴിക്കടുത്തായിരുന്നു
പനിനീർപ്പൂക്കൾ ചവിട്ടി മെതിക്കപ്പെട്ടിരുന്നു
മുള്ളുകൾ ദേഹം കീറി മുറിച്ചിരുന്നു.
ഭീഷ്മരെപ്പോലെ ഞാനീ ശരശയ്യയിൽ.
കല്ലെറിയുന്ന സമൂഹമേ,
സ്വപ്നങ്ങളുടെ പനിനീർപ്പൂക്കളിൽ മുള്ളുണ്ടെന്ന് ,
എനിക്കു പറഞ്ഞു തരാത്തതെന്തേ?
ഒരു ചരടിൽ കോർത്തെന്നെ ആസ്വദിക്കൻ അനുവദിച്ചതെന്തേ?
ഇതെന്റെ ഒടുവിലത്തെ കണ്ണുനീർ
എന്റെ ചരമക്കുറിപ്പ്

No comments:
Post a Comment