Tuesday, 24 June 2014

           തനിയേ 

ഒരു യാത്ര,ഓർമ്മകളിലൂടെ
ഇരുപതു വർഷങ്ങളുടെ കാല്പ്പാടുകളിലൂടെ
പിറകിലേക്കു നീളുന്ന നടപ്പാത
ഒരു ഗർഭപാത്രത്തിന്റെ സ്പന്ദനത്തിലെത്തുന്നു
മുലപ്പാലിന്റെ വെണ്മയിൽ,മാറിലെ ചൂടിൽ തലചായ്ച്ചുറങ്ങിയത്
പിച്ച വച്ചപ്പോൾ മുറുകെപ്പിടിച്ച വിരലുകൾ
വീഴാതെ താങ്ങിയ കൈക്കുമ്പിൾ
മെല്ലെയുറക്കിയ താരാട്ട്.
കഥകളുടെ കൊട്ടാരത്തേക്ക്
വഴിയിലെ പൂന്തൊട്ടം,ആത്മവിദ്യാലയം
അക്ഷരച്ചിറകിലെ യാത്രകൾ
പൊട്ടിയഴിഞ്ഞ ചുരുളുകൾ
വെണ്മേഘത്തേരിലെ യാത്രകൾ
കൂടുവിട്ടു കൂടു മാറുമ്പോൾ,
ഇണങ്ങിയും പിണങ്ങിയും പങ്കിട്ട നന്മകൾ
ഒടുവിൽ ഒരു സ്വപ്നത്തിന്റെ നിർവൃതി,കതിർമണ്ടപം
പറന്നകലുന്ന മകൾക്കൊപ്പം
അമ്മക്കിളിയുടെ കണ്ണുകൾ 

No comments:

Post a Comment