Thursday, 12 June 2014

           വെളുത്ത കസേര 


ഒടുവിലത്തെ യുദ്ധം
ഒരു കസേരക്കു വേണ്ടിയായിരുന്നു
കൊടി വച്ച കാറിനു വേണ്ടി
കോടികളുടെ കയ്യടക്കത്തിനും

വെളുത്ത നിഴലുകൾ
എങ്ങും പാറി നടന്നു
പ്രേതങ്ങളെപ്പൊലെ,
വശ്യമായ പുഞ്ചിരിയോടെ

വാക്കായിരുന്നു വാൾത്തലപ്പ്‌
അതേറ്റു മുറിഞ്ഞ ജീവിതങ്ങൾ
നിയമങ്ങൾക്കപ്പുറം നീതി മരിച്ചു വീഴുന്നു
രക്തം പുഴയായൊഴുകി
അതു സ്നേഹത്തെ എരിച്ചു കളഞ്ഞു

ഓരൊ വാൾത്തലപ്പും ആഘോഷിക്കാൻ
ചാനലുകൾ തിടുക്കം കൂട്ടി

ആദ്യത്തെ കുന്തമുന കണ്ണുകളിലേക്കായിരുന്നു
അന്ധന്മാർ വോട്ടുയന്ത്രത്തിൽ കുത്തുന്നു
നോവുന്ന തമാശ

അധികാരക്കസേരകൾ വെളുത്തിരിക്കുന്നു
ഉള്ളീൽ നിറഞ്ഞ കറുപ്പൊളിപ്പിച്ച്‌
ഒടുവിൽ വജ്രായുധം പുറത്തെടുത്തു
നന്മ വീണു,പിടഞ്ഞു മരിച്ചു

ചുവന്നു കലങ്ങിയ ഭൂമിയിൽ
അടുത്ത കൊടി പാറുകയാണ്‌
ശവശരീരങ്ങൾ അഭിവാദ്യം ചെയ്യുന്നു,
ആത്മാവില്ലത്ത ഭരണാധികാരിയെ

ഒടുവിലെ യുദ്ധം കഴിഞ്ഞു
നന്മയുടെ ഉറവ വറ്റിക്കഴിഞ്ഞു
കഴുകന്മാരും കഴുമരവുമായി നീതിപീഠം
കാലപാശവുമയി വെളുത്ത കസേരകളും 

No comments:

Post a Comment