നിർവ്വചനം
എന്താണ്,
സ്ത്രീ എന്നതിന്റെ ഡെഫനിഷൻ?
ഒന്നല്ല ഒരായിരം നിർണ്ണയങ്ങൾ സ്ത്രീക്കു നിങ്ങൾ നല്കിയിട്ടുണ്ട്
അസൂയ, ആഡംബരം,എല്ലാം അവളാണെന്ന്.
യഥാർത്ഥത്തിൽ ആരാണു സ്ത്രീ?
അസൂയാലുവെങ്കിൽ അവളെങ്ങനെ
നിനക്കു ചവിട്ടുപടിയായി?
ആഡംബരക്കാരിയെങ്കിൽ അവൾക്കെങ്ങനെ നിന്റെ അടുക്കളയിലെ മാറാല അണിയാനായി?
ആഡംബരം കാട്ടിയതു നീയാണ്
ഉത്സവത്തിനെഴുന്നള്ളിച്ച ആനയെപ്പൊലെ
അവളെ പൊന്നിൽ പൊതിഞ്ഞു വച്ചു നീ
അസൂയയും നിനക്കാണ്
അതിനാലാണ് നിനക്കായ് കുനിഞ്ഞു തന്ന അവളെ
പാതാളത്തോളം ചവിട്ടിത്താഴ്ത്തിയത്
നിർവ്വചനങ്ങളെറെ നീ ചമച്ചു
എല്ലാം നിന്റെ കാപട്യത്തിന്റെ മുഖപടങ്ങളായിരുന്നു
സ്നേഹത്തിന്റെ നീരുറവയെ നീയൊരു കറവമൃഗമാക്കി
അസ്ഥികൾ നുറുങ്ങുന്ന വേദനയിലും
നിനക്കടിയിൽ സഹിച്ചു കിടക്കാൻ ശീലിച്ചവൾ
ശമ്പളം വേണ്ടാത്ത വേലക്കാരി
ഭൂമിയോളം ക്ഷമിക്കുന്നവൾ
നീയിന്നോളം അവളോടു ക്ഷമിച്ചിട്ടുണ്ടോ?
മുലയൂട്ടിയവളുടെ മാറു പിളർക്കുന്നു നീ.
നിർവ്വചിക്കപ്പെടാത്ത സ്ത്രീത്വം ഇന്നും നിന്റെ കാല്ച്ചുവട്ടിലാണ്
അതിൽ നിനക്കഹങ്കരിക്കാം

No comments:
Post a Comment