വിട
ഒരു പൂവിനായാണ്,ഇതളിട്ടു കാത്തിരുന്നത്
കാലത്തിന്റെ കുടമാറ്റങ്ങളിൽ
മണ്ണിനു കീഴെ തപം ചെയ്തത്
ഒടുവിൽ പുതു നാമ്പായ് തലനീട്ടിയത്
ഓരോ തളിരിനെയും കൊതിയോടെ നോക്കിയത്
സൂര്യനെ ദാഹിചുയർന്നു പൊങ്ങിയത്
തണുപ്പിക്കുന്ന മഞ്ഞു തുള്ളിയെ താരാട്ടിയുറക്കിയത്
ഒരു ബൂട്ടിനടിയിലവസാനിക്കുമോയെന്നു ഭയന്നത്
പുലരിയിൽ സൂര്യനെ നോക്കി കൈ കൂപ്പിയത്
ഒടുവിൽ മൊട്ടിട്ടു,സ്വപ്നങ്ങളുടെ വസന്തം,
ഇതളുകളായ് വിരിഞ്ഞ കാവ്യം,
അതു പൂർണ്ണമാകും മുൻപേ
കാറ്റിന്റെ കൈകളൽ പൊലിഞ്ഞു വീഴുമ്പോൾ,
മണ്ണോടു ചേരുന്ന മകളെ നൊക്കി
ചെടി പറഞ്ഞു,മാപ്പ്......
ഒരു മഞ്ഞുതുള്ളി പൊലെ,ഒടുവിൽ നീയും മിഥ്യയാവുന്നു
ഒരു പൂവിനായാണ്,ഇതളിട്ടു കാത്തിരുന്നത്
കാലത്തിന്റെ കുടമാറ്റങ്ങളിൽ
മണ്ണിനു കീഴെ തപം ചെയ്തത്
ഒടുവിൽ പുതു നാമ്പായ് തലനീട്ടിയത്
ഓരോ തളിരിനെയും കൊതിയോടെ നോക്കിയത്
സൂര്യനെ ദാഹിചുയർന്നു പൊങ്ങിയത്
തണുപ്പിക്കുന്ന മഞ്ഞു തുള്ളിയെ താരാട്ടിയുറക്കിയത്
ഒരു ബൂട്ടിനടിയിലവസാനിക്കുമോയെന്നു ഭയന്നത്
പുലരിയിൽ സൂര്യനെ നോക്കി കൈ കൂപ്പിയത്
ഒടുവിൽ മൊട്ടിട്ടു,സ്വപ്നങ്ങളുടെ വസന്തം,
ഇതളുകളായ് വിരിഞ്ഞ കാവ്യം,
അതു പൂർണ്ണമാകും മുൻപേ
കാറ്റിന്റെ കൈകളൽ പൊലിഞ്ഞു വീഴുമ്പോൾ,
മണ്ണോടു ചേരുന്ന മകളെ നൊക്കി
ചെടി പറഞ്ഞു,മാപ്പ്......
ഒരു മഞ്ഞുതുള്ളി പൊലെ,ഒടുവിൽ നീയും മിഥ്യയാവുന്നു
No comments:
Post a Comment